പ്രസാധകയുടെ പേരില്‍ സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് മാനനഷ്ടക്കേസ് നല്‍കി

സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് പ്രസാധകയുടെ പേരില്‍ സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് മാനനഷ്ടക്കേസ് നല്‍കി. തന്റെ വ്യക്തി-സാമൂഹികജീവിതത്തിന് ദോഷമുണ്ടാക്കുകയും അപകീര്‍ത്തികരമാവുകയും ചെയ്‌തെന്ന് കാണിച്ച് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് അഭിഭാഷകന്‍ മുഖേന കേസ് കൊടുത്തത്.

ഹര്‍ജി 25-ന് വീണ്ടും പരിഗണിക്കും. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

Top