ദേശീയ സാങ്കേതിക ദിനത്തില്‍ വാജ്‌പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 1998 ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണ വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി .

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മോദി അദ്ദേഹത്തെ പ്രശംസിച്ചത്.

‘ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ മെയ് 13ന് അടല്‍ ജി വീണ്ടും പരീക്ഷണങ്ങള്‍ നടത്തി. ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ വീണ്ടും പരീക്ഷണം നടത്താന്‍ ഭയപ്പെട്ടേനെ’യെന്നും മോദി പറഞ്ഞു.

എല്ലാവര്‍ക്കും, വിശേഷിച്ചും ഞങ്ങളുടെ ഊര്‍ജ സ്വലരായ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക അത്യാവേശമുള്ളവര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്താന്‍ ധൈര്യം കാണിച്ച ശാസ്ത്രജ്ഞന്‍മാര്‍ക്കും അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ശാസ്ത്ര ശക്തിയും സാങ്കേതികവിദ്യാരംഗത്തെ നേട്ടങ്ങളും അടയാളപ്പെടുത്തുന്നതിനായി 1999 മുതല്‍ മെയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കപ്പെടുന്നു. 1998 മെയ് 11 നായിരുന്നു വായ്‌പേയി സര്‍ക്കാര്‍ പൊഖ്‌റാനില്‍ അണവ പരീക്ഷണം നടത്തിയത്.

Top