പാറ്റൂരിലെ വെട്ടു കേസില്‍ ഒളിവിലായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശ് പിടിയില്‍

തിരുവനന്തപുരം: പാറ്റൂരിലെ വെട്ടു കേസില്‍ ഒളിവിലായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി പൊലീസ് ഷാഡോ ടീമാണ് ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ഗോവയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഓംപ്രകാശിന്റെ സംഘത്തില്‍പെട്ട ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവര്‍ കീഴടങ്ങിയിരുന്നു. കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. കേസില്‍ ഓം പ്രകാശ് എട്ടാം പ്രതിയാണ്.ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിധിന്‍ , സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ , ജഗതി സ്വദേശി പ്രവീണ്‍ , പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ എന്നിവരെയാണ് ഓംപ്രകാശ് വെട്ടി പരിക്കേല്‍പ്പിച്ചത്.

 

Top