ഗൂഗിൾ പേ സർവീസുകൾക്ക് ഇന്ത്യയിൽ ഫീസ് നൽകേണ്ടന്ന് അറിയിച്ച് കമ്പനി

ൽഹി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ പണം കൈമാറ്റത്തിനു പണം നല്‍കേണ്ടി വരുമെന്ന ചർച്ചകൾക്കിടെ, ഇന്ത്യയില്‍ ഇത് ഉടന്‍ ഉണ്ടാവില്ലെന്നു അറിയിച്ചിരുയാണ് കമ്പനി. ജനുവരി മുതല്‍ പിയര്‍ടുപിയര്‍ പേയ്‌മെന്റ് സൗകര്യം ഗൂഗിള്‍ അനുവദിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനായുള്ള വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും പകരം മൊബൈല്‍ ആപ്പ് മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നും വെളിപ്പെടുത്തിയിരുന്നു.

ഇതിനെത്തുടര്‍ന്നു ഉടന്‍ പണ കൈമാറ്റത്തിനായി ഗൂഗിള്‍ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ഗൂഗിള്‍ പേ ആപ്പിന് ഒരു പുതിയ ലോഗോ മാത്രമല്ല, ധാരാളം പുതിയ സവിശേഷതകളും ഉണ്ട്. ആപ്ലിക്കേഷന്‍ യുഎസില്‍ ആരംഭിച്ചു, അതേസമയം ഇന്ത്യയിലും ലോഗോ മാറി. ജനങ്ങളും ബിസിനസുകളും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് പുതിയ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പണം ലാഭിക്കാന്‍ സഹായിക്കുകയും ചെലവുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു.

Top