യുവ എംഎല്‍എമാര്‍ അവഹേളിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് പിജെ കുര്യന്‍.

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി പി ജെ കുര്യന്‍. യുവ എംഎല്‍എമാര്‍ അവഹേളിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് പിജെ കുര്യന്‍. യുവാക്കളുടെ പരാതി ഉമ്മന്‍ചാണ്ടി തിരുത്താന്‍ ശ്രമിച്ചില്ലെന്നും കുര്യന്‍ കുറ്റപ്പെടുത്തി.

ബിജെപിയെ സഹായിച്ചുവെന്ന വാദം ശരിയല്ലെന്നും രാജ്യസഭാ അധ്യക്ഷനായിരിക്കെ നിയമപരമാല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും കുര്യന്‍ വ്യക്തമാക്കി. രാജ്യസഭയില്‍ അനുകൂല തീരുമാനം എടുത്തിട്ടില്ല കുര്യന്‍ പറഞ്ഞു. വ്യക്തിപരമായ ഒരാവശ്യവും ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ചെയ്തുതന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കണമെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ തീരുമാനങ്ങളും ചട്ടപ്രകാരമാണ് എടുത്തത്. നിഷ്പക്ഷതയില്‍ എല്ലാവരും കൂടെ നിന്നു. ബോര്‍ഡ് കോര്‍പ്പറേഷന്‍ അവകാശങ്ങള്‍ എന്റെ ജില്ലയ്ക്ക നല്‍കിയില്ല.

Top