ommenchandy aganist mod’s somalia satement

തിരുവനന്തപുരം: സൊമാലിയ പരാമര്‍ശത്തില്‍ മോദിയുടെ മൗനം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് മോദി ഓര്‍ക്കേണ്ടിയിരുന്നു. തിരുത്താനുള്ള അവസരം മോദി നഷ്ടപ്പെടുത്തി ഇതില്‍ പ്രതിഷേധമുണ്ട്.

പട്ടിണിയെക്കുറിച്ച് മോദി കള്ളം പറയുന്നു. ഗുജറാത്തിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും മോദി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മോദി ഭരിച്ച ഗുജറാത്തിനേക്കാള്‍ എത്രയോ മുന്‍പിലാണ് കേരളം.മാനവ വികസന സൂചികയില്‍ കേരളം ഒന്നാമതും ഗുജറാത്ത് പതിനൊന്നാമതുമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരാമര്‍ശത്തിലൂടെ മോദി കേരളത്തെ അപമാനിച്ചു അദ്ദേഹം പറഞ്ഞു

Top