കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന ബിജെപിക്ക്‌ രാജ്യം മാപ്പുനല്‍കില്ല; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും, കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേയുള്ള സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്, കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

നേരത്തെ, യോഗിയുടെ ദുര്‍ഭരണം യു.പി സംസ്ഥാനത്തെ നരനായാട്ടിന്റെ വിളനിലമായി മാറ്റിയെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനും കുറ്റപ്പെടുത്തിയിരുന്നു. കര്‍ഷകരെ മരണത്തിലേയ്ക്കെത്തിക്കുകയും, അതിനെതിരെ ശക്തമായി പ്രതികരിച്ച പ്രിയങ്കഗാന്ധിയെ അറസ്റ്റുചെയ്യുകയും, പ്രതിപക്ഷ നേതാക്കളെ തടയുകയും ചെയ്ത യു.പി സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും നീതിരഹിതവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

Top