Ommen chandy-adoor prakash

oommen chandy

പത്തനംതിട്ട: പരസ്പരം വാനോളം പുകഴ്ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും. അടൂര്‍ പ്രകാശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശും പരസ്പരം പ്രശംസാ വചനങ്ങള്‍ കൊണ്ട് മൂടിയത്.

അടൂര്‍ പ്രകാശ് തന്റെ മന്ത്രി സഭയ്ക്ക് മുതല്‍ക്കൂട്ടാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ബന്ധമാണ് തനിക്ക് കോന്നിയില്‍ മത്സരിക്കാന്‍ ഒരിക്കല്‍ കൂടി അവസരമൊരുക്കിയതെന്നും അടൂര്‍ പ്രകാശും പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി ജില്ലയില്‍ ആദ്യം പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതു പരിപാടിയാണ് കോന്നിയിലേത്.

Top