ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറി ടെനി ജോപ്പന്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ടെനി ജോപ്പനെ പൊലീസ് പിടികൂടി.

പരസ്യമായി മദ്യപിച്ചതിനാണ് ജോപ്പനെയും സുഹൃത്തുക്കളെയും പൊലീസ് പിടിച്ചത്.

കൊല്ലത്ത് ഒരു കടയില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഇവരെ പുത്തൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്ന് പുറത്തുവന്ന സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ ഫോണ്‍കോളുകള്‍ ജോപ്പനാണ് നിയന്ത്രിച്ചിരുന്നതെന്ന് പരാമര്‍ശിച്ചിരുന്നു. ടെന്നി ജോപ്പന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും നടത്തിയ നിരവധി ഫോണ്‍ കോളുകള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധമുള്ളവയായിരുന്നു. മുഖ്യമന്ത്രിയുടെ നിഴലായിരുന്നു അയാള്‍.

എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടല്ല ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം

Top