omman chandy meet sukumaran nair

ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും അടച്ചിട്ട മുറിയില്‍ പതിനഞ്ചു മിനിറ്റോളം സംസാരിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തികച്ചും സ്വകാര്യ സംഭാഷണമായിരുന്നെന്ന് പിന്നീട് സുകുമാരന്‍ നായര്‍ മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. യാതൊരു രാഷ്ട്രീയ ചര്‍ച്ചയും നടന്നിട്ടില്ല. അദ്ദേഹം മിക്കപ്പോഴും എന്‍.എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കാറുണ്ട്. എന്‍.എസ്.എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top