omman chandi aganist v.s

പാലക്കാട്: ഉമ്മന്‍ ചാണ്ടിയുടെ അഴിമതി ഭരണത്തെ നിയന്ത്രിക്കാന്‍കെ.പി.സി.സിക്ക് കഴിയുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റിനെ പോലും ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന വി.എസ് മലമ്പുഴയില്‍ എത്തിയപ്പോള്‍ മാദ്ധ്യമപ് രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

അഴിമതി കേസുകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നോട്ട് പോകുന്നതെന്നും വി.എസ്. പറഞ്ഞു.സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സി.പി.എമ്മിലെ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ അവസാനിക്കും. തന്റെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും തീരുമാനിക്കും. ചൂടിനെ നേരിടാന്‍ പ്രചാരണ സമയം ക്രമീകരിക്കും. രാവിലെയും വൈകിട്ടുമാകും പ്രചാരണം നടത്തുകയെന്നും വി.എസ് പറഞ്ഞു. പുതുശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

Top