രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക ഉയരുന്നു, ഡല്‍ഹിയില്‍ 24 കേസുകള്‍ കൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ദില്ലിയിലും മുംബൈയിലും ആണ്. ഒമിക്രോണിന് ഡെല്‍ട്ട വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജില്ലാ പ്രാദേശിക അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണവും, പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 10 ശതമാനത്തിന് മുകളില്‍ പോസിറ്റീവിറ്റി നിര്ക്കുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

Top