സംസ്ഥാനത്ത് 29 പേര്‍ക്കുകൂടി ഒമിക്രോണ്‍; ആകെ രോഗബാധിതര്‍ 181 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം-10, ആലപ്പുഴ-7, തൃശൂര്‍-6, മലപ്പുറം-6 എന്നീ ജില്ലകളിലാണു പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ആലപ്പുഴയിലെ 2 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 181 ആയി. 42 പേര്‍ ആശുപത്രി വിട്ടു.

Top