വിദേശയാത്ര നടത്താത്തവര്‍ക്കും ഒമിക്രോണ്‍; ഡല്‍ഹിയില്‍ സമൂഹവ്യാപനം?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദേശയാത്ര നടത്താത്തവര്‍ക്കും വിദേശത്തുനിന്ന് വന്നവരുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. അതിനര്‍ഥം ഒമിക്രോണിന്റെ സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു എന്നാണെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 263 പേര്‍ക്ക്. ഇതില്‍ അറുപതോളം പേര്‍ അന്താരാഷ്ട്ര യാത്ര നടത്തുകയോ അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒമിക്രോണിന്റെ സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന നിഗമനത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോരിറ്റി എത്തിച്ചേര്‍ന്നത്.

മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാന്‍ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ ഒമിക്രോണ്‍ കേസുകളില്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 

Top