ഒമിക്രോണ്‍; സുപ്രീംകോടതി നടപടികള്‍ വീണ്ടും വെര്‍ച്വല്‍ സംവിധാനത്തിലേക്ക്

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നടപടികള്‍ വീണ്ടും വെര്‍ച്വല്‍ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവര്‍ത്തനം വെര്‍ച്വലാക്കി.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് ഒമിക്രോണ്‍ വ്യാപനം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മുമ്പത്തെ പോലെ സുപ്രീംകോടതി നടപടികള്‍ വെര്‍ച്വല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്.

Top