ഒമിക്രോണ്‍; രാജ്യത്ത് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ രാജ്യം വിട്ടതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍, ഒന്ന് നെഗറ്റീവും ഒരെണ്ണം പൊസിറ്റിവും ആയതിലെ വൈരുദ്ധ്യമാണ് അന്വേഷിക്കുന്നത്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ദുബൈയിലേയ്ക്ക് പോയത്. ബംഗ്ലൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളെ പറ്റിയും കര്‍ണ്ണാടക സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ല.

ഒമിക്രോണ്‍ സ്ഥിരീകരിച്ച ബംഗളൂരുവിലെ 46 കാരനായ ഡോക്ടര്‍ വിദേശ യാത്ര നടത്തായിട്ടില്ലാത്തത് ആരോഗ്യവകുപ്പിനെ വലയ്ക്കുന്നുണ്ട്. ഇയാളുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് നേരത്തെ കോവിഡ് കണ്ടെത്തിയിരുന്നു.

Top