ഒമിക്രോണ്‍; ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാകണമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാകണമെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. യുകെയിലെ പോലെ മോശം സാഹചര്യം വരാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നതിനൊപ്പം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഡോ. ഗുലേറിയ പറഞ്ഞു.

ഒമിക്രോണിനെക്കുറിച്ചു കൂടുതല്‍ വിവരശേഖരണം നടത്തണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമ്പോള്‍ സസൂക്ഷ്മം നിരീക്ഷിച്ച് തയാറായിരിക്കണം. മുന്നൊരുക്കമില്ലാതെ നേരിടുന്നതിലും നല്ലത് നന്നായി തയാറായിരിക്കുന്നതാണെന്നും ഡോ. ഗുലേറിയ പറഞ്ഞു. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ നൂറു കടന്ന സാഹചര്യത്തിലാണ് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്.

യുകെയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗവ്യാപനത്തില്‍ 52 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 82,886 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top