ഒമിക്രോണ്‍ വന്നുപോയവര്‍ക്ക് വീണ്ടും ബാധിക്കാമെന്ന് പഠനം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വന്നുപോയവര്‍ക്ക് വീണ്ടും ബാധിക്കുന്നു എന്ന് മുന്നറിയിപ്പ്. ഇതിനാല്‍ മാസ്‌ക് ഉപയോഗത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ടാസ്‌ക്‌ഫോഴ്‌സിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ ബാധിക്കുന്ന കുട്ടികളില്‍ 84 ശതമാനത്തിനും നേരിയ ലക്ഷണം മാത്രമേ പ്രകടമാകൂവെന്നും പഠനം പറയുന്നു. മരണനിരക്കും കുറവെന്നാണ് എയിംസ് നടത്തിയ പഠനത്തില്‍ പറയുന്നത്.

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിനടുത്തെത്തിയെന്നായിരുന്നു ഇന്നലെ വൈകിട്ട് പുറത്തു വന്ന വിവരം. വിമാനത്താവളത്തില്‍ പോസറ്റീവ് ആയാലും ലക്ഷണമില്ലാത്തവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യു തുടരണമെന്ന് ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Top