ഒമൈക്രോണ്‍ ഭീഷണി; ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ നേരിടാന്‍ രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമാണെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

അതേസമയം, എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധനക്ക് വിധേയമാക്കണം. ചില മേഖലകളില്‍ കൊവിഡ് വ്യാപന ക്ലസ്റ്ററുകളുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top