ദക്ഷിണ കൊറിയയില്‍ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തി

ക്ഷിണ കൊറിയയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തി. നൈജീരിയയില്‍ നിന്നെത്തിയ ദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പെടെ അ!ഞ്ചുപേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 5000 കടന്നു. 5123 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഗുരുതര ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം കൂടുന്നതായും കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി (കെ.ഡി.സി.എ) അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇന്ന് സൗദി അറേബ്യയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ പ്രഖ്യാപിച്ചും അതിര്‍ത്തികള്‍ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു.

 

Top