ഒമര്‍ലുലു ചിത്രം ധമാക്ക; ഷൂട്ടിംഗ് നാളെ ആരംഭിക്കും

രു അഡാറ് ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ധമാക്കയുടെ ഷൂട്ടിംഗ് നാളെ തുടങ്ങും. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ േ്രപഷകരുമായി പങ്കുവെച്ചത്.എല്ലാ മച്ചാന്മാര്‍ക്കും ചങ്കത്തികള്‍ക്കും സ്വാഗതം എന്ന് കുറിച്ചാണ് ഷൂട്ടിംഗ് തുടങ്ങുന്ന വിശേഷം ഒമര്‍ ലുലു പങ്കുവെച്ചത്.

ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അരുണ്‍ ആണ് നായകന്‍്. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സാബുമോനാണ് ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്

Top