നിക്കി ഗല്‍റാണിയ്ക്ക് സര്‍പ്രൈസ് ഒരുക്കി ഒമര്‍ ലുലു; വീഡിയോ വൈറല്‍

രു അഡാറ് ലവിനു ശേഷം ഒമര്‍ ലുലുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചലച്ചിത്രമാണ് ധമാക്ക. അരുണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നിക്കിക്ക് സര്‍പ്രൈസ് ഒരുക്കിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിഡിയോയില്‍ ആദ്യ ഷോട്ടില്‍ പെര്‍ഫോം ചെയ്യാന്‍ റെഡിയായിരിക്കുകയാണ് നിക്കി. മുറിയില്‍ കട്ടിലിലിരിക്കുന്ന താരത്തിനരികെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ കടന്നു വരുന്നു. എന്നാല്‍ സന്ദര്‍ഭത്തിന് വിഭിന്നമായി പശ്ചാത്തലത്തില്‍ ഒരു പാട്ട് കേള്‍ക്കുന്നു.

https://www.facebook.com/omarlulu/videos/376473239735417/

എന്താണ് നടക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുന്ന നിക്കിയുടെ മുന്നിലേക്ക് ഒമര്‍ ലുലു പൂച്ചെണ്ടുമായി വന്ന് നിക്കിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി,നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ എന്നിവരാണ് മറ്റ് താരങ്ങള്‍.

Top