ഒമർ ലുലു ചിത്രം ‘ഒരു അഡാർ ലവ് ‘ ; നായികയായി മിസ് കേരള വിജയി നൂറിൻ എത്തുന്നു

Noorin Shereef

ഹാപ്പി വെഡ്ഡിങ് , ചങ്ക്‌സ് എന്നി സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ‘ഒരു അഡാർ ലവ് ‘ ചിത്രത്തിൽ നായികയായി മിസ് കേരള വിജയി നൂറിൻ ഷെറീഫ് എത്തുന്നു. ഒമറിന്റെ ചങ്ക്‌സ് എന്ന ചിത്രത്തിൽ ബാലു വർഗീസ് ചെയ്ത കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷം ചെയ്‍തത് നൂറിനായിരുന്നു.

നൂറിന്റെ ആദ്യ ചിത്രമാണ് ചങ്ക്‌സ്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ഇപ്പോൾ നായിക നിരയിലേയ്ക്ക് എത്തിയിരിക്കുകയാണ് നൂറിൻ. ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്തിന് ശേഷമാണ് നൂറിൻ തിരഞ്ഞെടുക്കപ്പെട്ടത്.

പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന ഒരു അഡാർ ലവിൽ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. ഇന്റഗ്രേറ്റഡ് എംബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നൂറിൻ.

Top