പുതിയ സിനിമയിലേക്ക് ക്ഷണം; ഒമര്‍ ലുലുവിനെ തേടിയെത്തിയത് 25000ല്‍ അധികം യുവാക്കള്‍

omar lulu

2019ല്‍ തുടങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രത്തിലേക്ക് യുവാക്കളെ തേടുകയാണെന്ന് കഴിഞ്ഞ ദിവസം ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. താല്‍പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ സഹിതം ബന്ധപ്പെടണമെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 12 മണിക്കൂറിനിടെ ഒമറിനെ തേടിയെത്തിയത് 25000ല്‍ അധികം അപേക്ഷകളാണ്. അതും ഫോണ്‍ നമ്പരും ഫോട്ടോയും സഹിതം. അപേക്ഷ ക്ഷണിക്കാനല്ല, മറിച്ച് അപേക്ഷകരെ തിരഞ്ഞെടുക്കാനാണ് ഇനി പ്രയാസപ്പെടുക.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

2019ൽ തുടങ്ങുന്ന പുതിയ ചിത്രത്തിലേക്ക് നായകൻമാരെയും(dance & fight അറിയണം)സഹനടൻമാരെയും ആവശ്യമുണ്ട് age 21-25 കറുത്ത സുന്ദരൻമാരും വെള്ളുത്ത സുന്ദരൻമാരും photo(without filters) & mobile number സഹിതം Comment ചെയുക ഇഷ്ടപ്പെടുന്നവരെ ഞങ്ങൾ contact ചെയ്തോള്ളാം.select ചെയുന്നവർക്ക് 6 month training ഉണ്ടാവും
Share ചെയ്തു എല്ലാ Friendzനും എത്തിക്കണേ?

Top