കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിച്ചു; ദൂരവ്യാപക പ്രത്യാഘ്യാതമുണ്ടാവുമെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിച്ചുവെന്ന് നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല. 1947ല്‍ സംസ്ഥാനം ഇന്ത്യയെ വിശ്വസിച്ചു. എന്നാലിപ്പോള്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കാനായി ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിച്ചുവെന്നും ഒമര്‍ അബ്ദുല്ല പ്രതികരിച്ചു.

കേന്ദ്ര നടപടിക്കെതിരെ ദൂരവ്യാപക പ്രത്യാഘ്യാതം ഉണ്ടാകും. കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ഇക്കാര്യം സര്‍ക്കാറിനോട് നിര്‍ദേശിച്ചതാണ്. കുറച്ചു ദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ബില്ലിന് വേണ്ട രീതിയിലേക്ക് കശ്മീരിനെ മാറ്റുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. കശ്മീര്‍ താഴ്വര ഇനി സൈനിക കോട്ടയായി മാറും. ഭരണഘടനാ വിരുദ്ധമായ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഒമര്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി.

Top