Omar Abdullah meets Pranab Mukherjee, says Kashmir unrest is a political issue

ന്യൂഡല്‍ഹി: മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ കശ്മീരിലെ പ്രതിപക്ഷാംഗങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

കശ്മീര്‍ വിഷയത്തില്‍ അടിയന്തരപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടത്. കശ്മീരില്‍ സൈനിക മേധാവികളുടെ ഇടപെടലുകളും രാഷ്ട്രപതിയുമായി ചര്‍ച്ചചെയ്തു.

സര്‍ക്കാറില്‍ നിന്നും കശ്മീര്‍ ജനത കേള്‍ക്കാനിരിക്കുന്ന പ്രസ്താവനകളാണ് സേനാ മേധാവികളില്‍ നിന്നുമുണ്ടാകുന്നതെന്ന് ഉമര്‍ അബ്ദുള്ള പറഞ്ഞു.

വ്യത്യസ്ത മാനസികാവസ്ഥയിലുള്ള കശ്മീരിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്ന് കരസേന നോര്‍ത്തേണ്‍ കമാന്‍ഡര്‍ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു.

കശ്മീരില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ലെന്ന് അറിയിച്ച് കശ്മീര്‍ പ്രതിപക്ഷം തയാറാക്കിയ മെമ്മറാന്റം രാഷ്ട്രപതിക്ക് മുന്നില്‍ സമര്‍പ്പിച്ചു.

Top