ഒമാനിൽ വീണ്ടും കാലാവസ്ഥാ വ്യതിയാനം ; ഇടത്തരം മഴയ്ക്ക് സാധ്യത

മാനില്‍ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. ന്യൂന മര്‍ദ്ദം മൂലമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാന്‍ കാരണം.

ഇടത്തരം മഴക്കും കാരണമായേക്കുമെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മുസന്തം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ദാഖിലിയ്യ, മസ്‌കത്ത് എന്നീ ഗവര്‍ണേററ്റുകളിലും വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക.

ആദ്യ ന്യൂന മര്‍ദ്ദം ഇന്നും നാളെയും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യുനമര്‍ദ്ദത്തില്‍ അനുഭവപ്പെടുക. രണ്ടാം ന്യുന മര്‍ദ്ദം ഈ മാസം ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളില്‍ അനുഭവപ്പെടും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബര്‍ മധ്യത്തോടെ മൂന്നാമത്തെ ന്യൂന മാര്‍ദ്ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

Top