ഒമാന്റെ ആദ്യ കൃത്രിമ ഉപഗ്രഹമായ അമാന്‍ -ഒന്ന് വിജയകരമായി വിക്ഷേപിച്ചു

മസ്‌കറ്റ്: ഒമാന്റെ ആദ്യ കൃത്രിമ ഉപഗ്രഹമായ അമാന്‍ -ഒന്ന് വിജയകരമായി വിക്ഷേപിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതികപിഴവ് കാരണം വിക്ഷേപണം പരാജയപ്പെട്ടു . ഒമാന്‍ ബഹിരാകാശ കമ്പനിയായ എറ്റ്‌കോ സ്‌പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി എറ്റ്‌കോ സ്‌പേസ് അറിയിച്ചു. എറ്റ്‌കോ സ്‌പേസിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ കാല്‍വെപ്പാണെന്ന് കമ്പനിയുടെ സി.ഇ.ഒ അബ്ദുല്‍ അസീസ് ജാഫര്‍ പറഞ്ഞു.

Top