ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും

punishment

മസ്‌കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജയിലുകളില്‍ വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് മോചിപ്പിക്കുക. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് ഇവര്‍ക്ക് മാപ്പ് നല്‍കിയത്.

മോചിതരാവുന്നവരില്‍ 123 പേര്‍ പ്രവാസികളാണെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

Top