ഒമാനില്‍ മലയാളി യുവാവ് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

deadbody

മസ്‌കറ്റ്: ഒമാനില്‍ മലയാളി യുവാവ് ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചു. സീബിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്. നിസ്‌വയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പ്രഭാത നമസ്‌കാരത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയായിരുന്നു ഷാഹിര്‍. എന്നാല്‍ കളി തുടങ്ങിയതിന് ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ആറ് വര്‍ഷമായി ഒമാനിലായിരുന്നു ഷാഹിര്‍ ജോലി ചെയ്തിരുന്നത്‌. എന്നാല്‍ ഈ അടുത്തിടെയാണ് നിസ്‌വയിലേക്ക് ഇയാള്‍ സ്ഥലം മാറിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നിസ്‌വ കെഎംസിസിയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.

Top