ഒമാന്‍ കര്‍ഫ്യൂ ; തെരെഞ്ഞെടുത്ത വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ്

മസ്‌കറ്റ്:  ഒമാനില്‍ മെയ് 8 മുതല്‍ 15 വരെ പുതിയ കര്‍ഫ്യു പ്രാബല്യത്തില്‍. കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ വാണിജ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.  ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ജിസി) ആണ് കര്‍ഫ്യു ബാധകമല്ലാത്ത വാണിജ്യ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

  1. 50 % പ്രവര്‍ത്തനശേഷിയോടെ പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം എന്നിവയുടെ വില്‍പ്പനയ്ക്കുള്ള കേന്ദ്ര വിപണികള്‍
  2. 30 % ശേഷിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍
  3. 50 % ശേഷിയുള്ള കേന്ദ്ര അറവുശാലകള്‍
  4. സ്റ്റേഷനുകള്‍ക്കുള്ളില്‍ ടയര്‍, വാഹന റിപ്പയര്‍, എക്‌സ്പ്രസ് ഷോപ്പിംഗ് സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള ഇന്ധന സ്റ്റേഷനുകളില്‍ ഒരേ സമയം പരമാവധി 3 ഉപഭോക്താക്കള്‍
  5. മത്സ്യബന്ധന ബോട്ടുകള്‍ റിപ്പെയര്‍ ചെയ്യുന്ന വര്‍ക്ക്‌ഷോപ്പുകള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ വില്‍പ്പന
  6. വെറ്റിനറി സെന്ററുകള്‍, ഫാര്‍മസികള്‍, ഒപ്റ്റിക്കല്‍ ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍
  7. ഭക്ഷണ സ്റ്റോറുകള്‍, പലചരക്ക് കടകള്‍, ബേക്കറി, ഒമാനി മധുരപലഹാരശാലകള്‍, ഐസ്‌ക്രീം ഷോപ്പുകള്‍, ജ്യൂസ് ഷോപ്പുകള്‍, ഇറച്ചി കടകള്‍, തേന്‍, ഔഷധ കടകള്‍, ഈന്തപ്പഴ കടകള്‍, സുഗന്ധവ്യഞ്ജന കടകള്‍, കുടിവെള്ള കടകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്‌.

 

Top