സന്ദര്‍ശന വിസകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു, കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്ക്: ഒമാന്‍

മസ്‌കത്ത്: ലോകം മുഴുവന്‍ കൊറോണ വൈറസ് പടരുന്ന ഭീതിയിലാണിപ്പോള്‍. അതുകൊണ്ട് തന്നെ കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികള്‍ എല്ലാ രാജ്യങ്ങളും സ്വീകരിച്ചുവരികയാണ്. ഒമാന്‍ ഇപ്പോള്‍ സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

എല്ലാ രാജ്യക്കാര്‍ക്കും നിയന്ത്രണം ബാധകമാണ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നിയോഗിച്ച സുപ്രീം കമ്മിറ്റി ചേര്‍ന്ന പ്രഥമ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വ്യാഴാഴ്ചയായിരുന്നു യോഗം ചേര്‍ന്നത്.

സന്ദര്‍ശക വിസാ നിരോധനം പ്രാബല്യത്തില്‍ വരുന്നത് മാര്‍ച്ച് 15 മുതലായിരിക്കുമെന്നാണ് തീരുമാനം. കൂടാതെ എല്ലാ ആഢംബരക്കപ്പലുകള്‍ക്കും ഒരു മാസത്തേക്ക് ഒമാന്‍ തുറമുഖങ്ങളില്‍ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കേസുകളുള്ളവര്‍ മാത്രമേ കോടതികളില്‍ ഹാജരാവാന്‍ പാടുള്ളുവെന്നും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ആരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നും സിനിമാ തീയറ്ററുകളില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Top