തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു; ഒമാനില്‍ 20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തി

മസ്‌കറ്റ്: ഒമാനില്‍ 20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. മാന്‍പവര്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയ പരിശോധനയിലാണ് ഇവര്‍ക്കെതിരെ നടപടി
സ്വീകരിച്ചത്.

മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ പിടിയിലായ ഇത്രയും പേര്‍ ഇവിടെനിന്നുമാണ്. മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘമാണ് ഇവിടെ പരിശോധന നടത്തിയത്.

മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത് രാജ്യത്തെ തൊഴില്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുക എന്നായിരുന്നു.

Top