നേപ്പാളില്‍ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒമാന് വിജയം

മസ്‌കത്ത്: നേപ്പാളില്‍ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒമാന് വിജയം. കീര്‍ത്തിപൂര്‍ ടി.യു ഗ്രൗണ്ടില്‍ അരങ്ങേറിയ കലാശ കളിയില്‍ ആതിഥേയരെ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിന് തകര്‍ത്താണ് സുല്‍ത്താനേറ്റ് കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നേപ്പാള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണെടുത്തത്. ഗല്‍സന്‍ ഝ (54), റോഹിത് പൗഡല്‍ (52*), കുശാര്‍ ബുറുതേല്‍ (31) എന്നിവരുടെ ബാറ്റിങ് മികവാണ് നേപ്പാളിന് ഭേദപ്പട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ സമാന സ്‌കോറിന് പുറത്താകുകയായിരുന്നു.

നേപ്പാള്‍ 10 റണ്‍സ് മാത്രമേ എടുത്തുള്ളൂ. ഇരുരാജ്യങ്ങളും ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിയതിനാല്‍ അടുത്തവര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് യോഗ്യത നേടിയിരുന്നു. ഒമാന്‍ ഇത് മൂന്നാംതവണയാണ് ലോകകപ്പ് വേദിയിലേക്ക് നടന്നുകയറുന്നത്. ഇതിന് മുമ്പ് 2016, 2021 വര്‍ഷങ്ങളിലായിരുന്നു സുല്‍ത്താനേറ്റ് ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കിയത്.

അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ഒമാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷേ, ആറുറണ്‍സ് മാത്രമാണ് നേടാനായത്. ഒമാന്‍ ബാറ്റിങ് നിരയില്‍ 63 റണ്‍സുമായി കശ്യപ് ടോപ് സ്‌കോറായി. ആകിബ് ഇല്യാസ് (33), സീഷാന്‍ മഖ്‌സൂദ് (26) റണ്‍സും സ്വന്തമാക്കി. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 21 റണ്‍സാണെടുത്തത്.

 

Top