സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമായി ഒമാന്‍

മസ്‌കറ്റ്: ഒമാനിലെ സ്വദേശികളായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി നല്‍കുവാന്‍ ഒമാന്‍ ഭരണാധികാരി നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം 32, 000 ഒമാന്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഒമാന്‍ പ്രതിരോധ മന്ത്രാലയം ഇന്ന് മുതല്‍ (27-05-21) റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കും.

ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദിന്റെ നിര്‍ദ്ദേശപ്രകാരം, തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ പ്രതിരോധ മന്ത്രാലയം സായുധ സേനയിലേക്ക് ചേരുവാന്‍ താല്പര്യം ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും.

ഒമാന്‍ റോയല്‍ ആര്‍മി, റോയല്‍ എയര്‍ഫോഴ്സ്, റോയല്‍ നേവി, മന്ത്രാലയങ്ങളിലെ വിവിധ വകുപ്പുകള്‍ എന്നിവയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങും. ദോഫര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്ന് സലാല തുറമുഖം അറുപത് തൊഴില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന സമതി,തൊഴില്‍ പരിശീലന നല്‍കിയിട്ടുള്ള മൂവായിരത്തോളം യുവവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സ്വകാര്യ മേഖലയിലെ വ്യവസായികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ ഉത്പാദന മേഖലയിലും ഒമാന്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top