പുതിയ കിരീടാവകാശിയെ നിയമിക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രധാന ഉത്തരവുകളുമായി ഒമാൻ

സ്‌കറ്റ് : ഒമാനില്‍ കിരീടാവകാശിയെ നിയമിക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രധാന രാജകീയ ഉത്തരവുകള്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ചു. രാജ്യത്തെ അധികാര കൈമാറ്റം സുഗമമാകുന്നതിനുള്ള വ്യവസ്ഥകളും തിങ്കളാഴ്ച പുറത്തിറക്കിയ 6/2021 ആം നമ്പര്‍ രാജകീയ ഉത്തരവില്‍ പറയുന്നു.സുഗമമായ അധികാര കൈമാറ്റത്തിന് പ്രത്യേക സംവിധാനവും പുതിയ അടിസ്ഥാന നിയമത്തിലുണ്ടാകും.

മാത്രമല്ല, സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുന്നതും നിയമത്തിന്റെ ഭാഗമാക്കും.കൗണ്‍സില്‍ ഓഫ് ഒമാന്റെ പങ്ക്, സവിശേഷാധികാരം, പ്രവര്‍ത്തന സംവിധാനം തുടങ്ങിയവ നിര്‍വചിക്കുന്ന പ്രത്യേക നിയമവും കൊണ്ടുവരും.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും അതിന് പ്രാധാന്യം നല്‍കുന്നതിനും പൗരന്മാരുമായും മന്ത്രാലയങ്ങളും വകുപ്പുകളും നല്‍കുന്ന സേവനങ്ങളുടെ ഗുണഭോക്താക്കളുമായും നിരന്തരം കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്താന്‍ മന്ത്രിമാര്‍ക്കും അണ്ടര്‍ സെക്രട്ടറിമാര്‍ക്കും സുല്‍ത്താന്‍ നിര്‍ദേശം നല്‍കി.

Top