പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനില്‍ വിസാ നിരോധനം തുടരാന്‍ തീരുമാനം

മസ്‌കറ്റ്: വിവിധ മേഖലകളില്‍ നേരത്തെ കൊണ്ടുവന്ന വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചു. നേരത്തെ ആറ് മാസത്തേക്ക് ആയിരുന്നു വിസാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ജൂലൈ ആദ്യവാരത്തോടെ ആ വിലക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പുതിയ ഉത്തരവ് ജൂലൈ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്‌സ്മിത്ത്, ബ്രിക് കമ്പനികളിലെ ജോലികള്‍ക്കാണ് വിസ നിരോധനം നീട്ടിയിരിക്കുന്നത്. ഈ മേഖലകളില്‍ പുതിയ വിസകള്‍ അനുവദിക്കില്ല. 2013 നവംബര്‍ മുതലാണ് ഈ മേഖലകളില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. എന്നാല്‍ പഴയ വിസകള്‍ പുതുക്കി നല്‍കുന്നതിന് ഇത് തടസമല്ല.

Top