ഒമാനില്‍ സ്വകാര്യ മേഖലയിലെ 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് നീട്ടി

ഒമാന്‍ : ഒമാനില്‍ സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിസാ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി. 2013 അവസാനം മുതലാണ് താല്‍ക്കാലിക വിസാ വിലക്ക് പ്രാബല്യത്തില്‍ വന്നത്.

ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബഖ്രി താല്‍ക്കാലിക വിസാ വിലക്ക് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. സെയില്‍സ് റെപ്രസേന്ററ്റീവ്/പ്രൊമോട്ടര്‍, പര്‍ച്ചേഴ്‌സ് റപ്രസേന്ററ്റീവ്, നിര്‍മാണ, ശുചീകരണ തൊഴിലാളികള്‍, ആശാരി, കൊല്ലന്‍, ഇഷ്ടിക നിര്‍മാണ തൊഴിലാളി എന്നിവരുടെ വിസാ വിലക്കാണ് നീട്ടിയത്.

എക്‌സലന്‍സ് വിഭാഗത്തിലെ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ജോലി ചെയ്യുന്ന കമ്പനികള്‍, ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ എന്നിവക്ക് വിസാ വിലക്ക് ബാധകമായിരിക്കില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ എഞ്ചിനീയറിങ് അടക്കം 87 തസ്തികകളിലും താല്‍ക്കാലിക വിസാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ജനുവരി വരെ നീട്ടിയിട്ടുണ്ട്.

Top