വീണ്ടും വിസാ നിരോധനം നീട്ടി ഒമാന്‍

മസ്‌കറ്റ്: സ്വകാര്യ മേഖലയില്‍ പ്രത്യേക തൊഴിലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം നീട്ടി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. അടുത്ത ആറ് മാസത്തേക്ക് കൂടിയാണ് വിസ നിരോധനം നീട്ടിയിരിക്കുന്നത്. സെയില്‍സ് റെപ്രസന്റേറ്റീവ്, സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ്, കാര്‍പെന്ററി, വര്‍ക്ക്‌ഷോപ്പ്, അലൂമിനിയം വര്‍ക്കുകള്‍, മെറ്റല്‍ വര്‍ക്ക് തുടങ്ങിയ ജോലികള്‍ക്കാണ് വിസ നിയന്ത്രണമുള്ളത്.

2013 മുതല്‍ തന്നെ പ്രത്യേക മേഖലകളില്‍ ഒമാന്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്നീട് ഓരോ ആറ് മാസം കൂടുമ്പോഴും മാനവ വിഭവശേഷി മന്ത്രാലയം നീട്ടുകയാണ് ചെയ്യുന്നത്. പ്രവാസികള്‍ കൂടുതലായി ജോലി ചെയ്തിരുന്ന മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് ഈ രംഗങ്ങളില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

Top