ഒമാനില്‍ ജൂണ്‍ 21 മുതല്‍ 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷൻ

മാനില്‍ ജൂണ്‍ 21 മുതല്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്സിനേഷന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന മാസ് വാക്സിനേഷന്‍ ഡ്രൈവിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് 45നു മുകളിലുള്ളവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കുന്നത്.

നിലവില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കിഡ്‌നി രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, ആസ്ത്മ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഒമാനില്‍ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത്.മെയ് 25ന് ആരംഭിച്ച മാസ് ഡ്രൈവ് ജൂലൈ വരെ നീണ്ടു നില്‍ക്കും

Top