ഒമാനില്‍ രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാല്‍

ഒമാന്‍: കൊറോണ വ്യാപനം ലോകത്താകമാനം രൂക്ഷമാവുകയാണ്. ഒമാനിലെ സ്വാകാര്യ ആശുപത്രികളില്‍ ആരംഭിച്ച വാക്സിനേഷന് മികച്ച പ്രതികരണം. നിരവധി പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിന്‍റെ ദേശീയ ഇമ്യൂണൈസേഷൻ ക്യാപെയിനിൽ രജിസ്റ്റർ ചെയ്ത ആശുപത്രികളിലാണ് കൊവിഡ് വാക്സിന്‍ വിതരണം നടക്കുന്നത്.

ആശുപത്രിയില്‍ നേരിട്ട് എത്തിയും, മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും വാക്സിന്‍ ലഭിക്കും. ഒരു ചെറിയ തുക ഫീസ് അടച്ചാൽ അടച്ചാല്‍ മതിയാകും.തുടക്കത്തില്‍ 45 വയസിന് മുകളിലുള്ള വിദേശികൾക്കായിരുന്നു സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 18 വയസിന് മുകളിലുള്ള വിദേശികൾക്കും വാക്സില്‍ ലഭിക്കുന്നുണ്ട്.

ആസ്ട്രാസെനക വാക്സിന്‍ ആണ് ഇവിടെ വിതരണം ചെയ്യുന്നത്. രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഡോസിന് എട്ട് റിയാലാണ് ഫീസ്. മൂന്ന് റിയാൽ സേവനനിരക്കായും ഈടാക്കാം. അങ്ങനെ രണ്ട് ഡോസ് എടുക്കുന്നവര്‍ മൊത്തം 22 റിയാല്‍ ചെലവ് വരും.

Top