ഒമാനിൽ സ​ഞ്ചാ​ര​വി​ല​ക്ക്​ നീ​ക്കി ; കൊവിഡ് നിയന്ത്രണങ്ങള്‍ തുടരും

ഒമാന്‍: രാത്രികാല യാത്രകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ നീക്കി. ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെ സന്ദർശകർക്കു പ്രവേശനമില്ലെങ്കിലും ഹോം ഡെലിവറി അനുവദിക്കും. ഭക്ഷ്യസ്ഥാപനങ്ങളിലടക്കം 50% പേർക്കു മാത്രമേ നില്‍ക്കാന്‍ സാധിക്കുകയുള്ളു.

സർക്കാർ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ തൊഴിലിടങ്ങളിൽ ജോലിക്കെത്തണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം ആണ് ഇവര്‍ക്ക് നല്‍കിയിരുന്നത് അതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് എത്തിച്ചേരാത്ത പകുതി ജീവനക്കാർ വിദൂര സംവിധാനത്തിലൂടെ ജോലികള്‍ നിർവഹിക്കണം.

സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണം. കൂടുതല്‍ പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കണം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസുകള്‍ തുറക്കാന്‍ പാടുള്ളു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top