ഒമാനില്‍ സ്വര്‍ണാഭരണങ്ങൾ മോഷ്‍ടിച്ച പ്രവാസി പൊലീസ് പിടിയില്‍

ഒമാന്‍: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ച പണവും സ്വര്‍ണവുമായി വിടാന്‍ ശ്രമിച്ച പ്രവാസി  അറസ്റ്റില്‍. മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ജോലി ചെയ്യുന്ന സ്ഥാപനത്തോട് വഞ്ചന കാണിച്ച് അവിടെ നിന്നും പണവും സ്വര്‍ണവും മോഷ്‍ടിച്ച് കടന്നു കളയാന്‍ ആണ് ഇയാള്‍ ശ്രമിച്ചത്. സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പണവും സ്വര്‍ണവും കണ്ടെത്തിയത്.പിടിയിലായ പ്രതി എത് രാജ്യക്കാരനാണെന്ന്  പൊലീസ്  വ്യക്തമാക്കിയിട്ടില്ല.  പൊലീസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Top