ഒമാനില്‍ കൊവിഡ് രോഗമുക്തി നിരക്ക് 93.9 ശതമാനമായി ഉയര്‍ന്നു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 572 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 723 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതോടൊപ്പം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.9 ശതമാനമായി ഉയരുകയും ചെയ്തു.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,94,526 ആണ്. ഇതില്‍ 2,76,483 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ 723 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ 292 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയതായി 18 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3771 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത് .

Top