ഒമാനിൽ രാത്രി 8 മണി വരെ കടകളിൽ പ്രവേശനം

ഒമാന്‍: വ്യാപാര വിലക്ക് നീക്കിയ സാഹചര്യത്തില്‍ രാത്രി എട്ടു മണി വരെ കടകളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. എന്നാല്‍ 12 വയസുവരെയുള്ള കുട്ടികളെ വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതല്‍ ആണ് ലോക്ഡൗൺ അവസാനിപ്പിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നല്‍കിയത്. രാത്രി 8 മണി മുതൽ രാവിലെ 4 വരെ കടകൾക്ക് അകത്ത് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടില്ല. എന്നാല്‍ ആ സമയത്ത് പാർസൽ, ഹോം ഡെലിവറി സേവനങ്ങള്‍ നല്‍ക്കുന്നതില്‍ തടസ്സമില്ല. ഷോപ്പിങ് മാളുകളിലും  50 ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Top