ഒമാനില്‍ രാത്രികാല യാത്ര വിലക്ക് നിലവില്‍ വന്നു

മസ്‌കത്ത്: സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്ര വിലക്ക് ഒമാനില്‍ നിലവില്‍ വന്നു. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഒക്ടോബര്‍ 24 വരെയാണ് വിലക്ക്. ആളുകള്‍ക്ക് കാല്‍നടയായി പോലും പുറത്തിറങ്ങാന്‍ അനുമതിയില്ല.

ഇതോടൊപ്പം, ബീച്ചുകളിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്കി. നേരത്തെ പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ മേഖലകള്‍ അടക്കും. കുടുംബ, സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസ് ഡ്രോണുകള്‍ ഉപയോഗിക്കും. ബീച്ചുകളില്‍ ഉള്‍പ്പടെ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും.കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ നടപടി.

Top