ഒമാനിൽ ജല, വൈദ്യുതി മേഖലയിലെ സബ്‌സിഡി എടുത്ത് മാറ്റി

സ്‌കറ്റ്: ഒമാനില്‍ വൈദ്യുതി, ജല മേഖലയില്‍ സബ്‌സിഡി എടുത്തുകളയുന്നു. 2021 ജനുവരി മുതല്‍ ജലത്തിനും വൈദ്യുതിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടിവരും. ജനുവരി മുതല്‍ വിദേശികളുടെ താമസ സ്ഥലങ്ങളില്‍ പ്രതിമാസം അഞ്ഞൂറ് യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റ് ഒന്നിന് 20 ബൈസ വീതവും 1500 വരെയാണെങ്കില്‍ 25 ബൈസ വീതവും 1500ന് മുകളില്‍ ആണെങ്കില്‍ 30 ബൈസ വീതവുമായിരിക്കും നിരക്ക്.

സ്വദേശികള്‍ക്ക് രണ്ട് അക്കൗണ്ട് വരെ യഥാക്രമം സബ്‌സിഡി നിരക്കായ 15,20,30 ബൈസ എന്ന ക്രമത്തിലാണ് അടയ്‌ക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇതില്‍ കൂടുതലാണ് വൈദ്യുതി ഉപയോഗത്തിന്റെ അളവെങ്കില്‍ വിദേശികളുടേതിന് സമാനമായ തുക അടയ്ക്കണം. എന്നാല്‍, വര്‍ഷത്തില്‍ നൂറ് മെഗാവാട്ടില്‍ താഴെ ഉപയോഗിക്കുന്ന ഗാര്‍ഹികേതര ഉപഭോക്താക്കളുടെ നിരക്കും ഏകീകരിച്ചിട്ടുണ്ട്.

Top