നവോഥാനദിനം: ഒമാനില്‍ ഈ മാസം 23ന് പൊതു അവധി

മസ്‌ക്കറ്റ് : 49-ാം നവോഥാനദിനം ആഘോഷിക്കുന്നതിനാല്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഈ മാസം 23ന് അവധി ആയിരിക്കും.

ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് കൗണ്‍സില്‍ ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയും മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയുമാണ് അവധി പ്രഖ്യാപനം നടത്തിയത്.

Top