യാത്രക്കാര്‍ മരുന്നുകളുടെ കുറിപ്പടിയും ഒപ്പം കരുതണമെന്ന് ഒമാന്‍ പൊലീസ്

മസ്‌കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ തങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം കുറിപ്പടിയും കരുതണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് പൊലീസ് ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

മയക്കുമരുന്ന് അടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടുതല്‍ ഉള്ള ചില ഔഷധങ്ങള്‍ക്ക് ഒമാനില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അവയുടെ കുറിപ്പടി ഒപ്പം കരുതാന്‍ ആവശ്യപ്പെടുന്നതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിപ്പില്‍ വിശദീകരിച്ചിട്ടുണ്ട് .

 

Top