മിഖായേൽ ഗോർബച്ചേവിന്റെ വിയോഗത്തിൽ ഒമാൻ അനുശോചിച്ചു

മസ്‍കറ്റ്: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. റഷ്യൻ ഫെഡറേഷന്‍ പ്രസിഡന്റിന് സന്ദേശം അയച്ചു.

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ഗോർബച്ചേവിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുള്ള അനുശോചന സന്ദേശം റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിക് അയച്ചുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Top